കുടുംബശ്രീയുടെ ‘കേരള ചിക്കൻ പദ്ധതി’ ആലപ്പുഴയിലും; ലക്ഷ്യം സുരക്ഷിതമായ ചിക്കൻ 

ആലപ്പുഴ: കുടുംബശ്രീയുടെ ‘കേരള ചിക്കൻ പദ്ധതി’ ആലപ്പുഴയിലും. അടുത്തമാസം ഔട്ട്​ലെറ്റുകളും ഫാമുകളും തുറക്കുന്നരീതിയിലാണ്​ പ്രവർത്തനം. ജില്ല കുടുംബ​ശ്രീ മിഷന്‍റെ നേതൃത്വത്തിൽ സുരക്ഷിതവും സംശുദ്ധവുമായ കോഴിഇറച്ചി ലഭ്യമാക്കുകയാണ്​ ലക്ഷ്യമെന്ന്​ കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ​ശ്രീപ്രിയ പറഞ്ഞു. നിലവിൽ മാർച്ചിൽ തുടങ്ങണമെന്ന രീതിയിലാണ്​ കാര്യങ്ങൾ പുരോഗമിക്കുന്നത്​. വിപണകേന്ദ്രവും ഫാമുകളും തിട്ടപെടുത്തുന്നതിന്​ ഈമാസം 20ന്​ ആലപ്പുഴയിൽ കുടുംബശ്രീ സംസ്ഥാന മിഷൻ യോഗം വിളിച്ചിട്ടുണ്ട്​. 

Advertisements

ഈയോഗത്തിൽ സർവേയിൽ കണ്ടെത്തിയ ഫാമുകളടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകും. ജില്ലയിൽ നിലവിൽ 34 ഫാമുകൾ ആയിട്ടുണ്ട്​. അത്​ 80 ആക്കി ഉയർത്തും. കുറഞ്ഞത്‌ 1000 കോഴികളെ വളർത്താവുന്ന റോഡുകളോട്​ ചേർന്ന ഫാമുകളാണ്‌ വേണ്ടത്‌. അടിസ്ഥാനസൗകര്യമൊരുക്കുന്നതിന്​ 1200 ചതുരശ്രയടി വിസ്‌തീർണം വേണം. ഫാമുകൾ നിശ്ചയിക്കേുന്നതോടെ ജില്ലയിലെ വിപണനകേന്ദ്രത്തിന്‍റെ എണ്ണവും തിട്ടപെടുത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017 ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. 

കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ്, കേരള സ്​റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ്​ നടപ്പാക്കുന്നത്​. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്​​ പ്രവർത്തനം ഏകോപിക്കുന്നത്​. സംസ്ഥാനത്തെ എല്ലാജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്ട്​​​ലെറ്റുകൾ തുറക്കുകയാണ്​ ലക്ഷ്യം. നിലവിൽ സംസ്ഥാനത്തെ എട്ട്​ ജില്ലകളിലായി 104 വിപണനകേന്ദ്രങ്ങളിലായി 328 ബ്രോയ്‌ലർ ഫാമുകളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണ്​ കണക്ക്. 

അഞ്ച്​ വർഷത്തിനിടെ 150 കോടിയുടെ വിറ്റുവരവാണ്​ കമ്പനിക്ക്​ കിട്ടിയത്​. 297 വനിതകർഷകരും ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതുമുഖേന 400 കുടുംബങ്ങൾക്ക് സ്ഥിരവരുമാനവും ലഭ്യമാക്കുന്നുണ്ട്​. എറണാകുളത്ത്​ 25 ഔട്ട്​ലെറ്റും 55 ഫാമും കോട്ടയത്ത്​ 21 ഔട്ട്​ലെറ്റും 50 ഫാമും കൊല്ലത്ത്​ 16 ഔട്ട്​ലെറ്റും 49 ഫാമും തൃശൂർ 16 ഔട്ട്​ ലെറ്റും 47 ഫാമും തിരുവനന്തപുരത്ത്​ 15 ഔട്ട്​ലെറ്റും 48 ഫാമും കോഴിക്കോട്​ 10 ഔട്ട്​ലെറ്റും 41 ഫാമും പാലക്കാട്​ 13ഉം മലപ്പുറത്ത്​ 25 ഫാമും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

Hot Topics

Related Articles