അരങ്ങ് സംസ്ഥാന കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

കോട്ടയം : കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത്‌ നടക്കുന്ന സംസ്ഥാനതല “അരങ്ങ് കലോത്സവം 2025” സംഘാടക സമിതി രൂപീകരിച്ചു. തുറമുഖം, ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ – മന്ത്രി വി എൻ വാസവൻ. കൺവീനർ – കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ – എച്ച് ദിനേശൻ ഐ എ എസ്, ജനറൽ കൺവീനർ – ശ്യാം കുമാർ കെ യു

Advertisements

വർക്കിങ് കൺവീനർ – ജില്ലാ മിഷൻ കോർഡിനേറ്റർ – അഭിലാഷ് കെ ദിവാകർ, സംഘാടക സമിതി അംഗങ്ങൾ – ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ഹേമലത പ്രേം സാഗർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏറ്റുമാനൂർ – ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ – ജോസ് അമ്പലക്കുളം, സബ് കമ്മിറ്റിയായി ഏറ്റുമാനൂർ ബ്ലോക്കിലെ വിവിധ തദ്ദേശ സ്വയം വരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ ചെയർമാൻമാരാക്കിയും,ജില്ലാ പ്രോഗ്രാം മാനേജർമാരെ കൺവീനർ മാരാക്കികൊണ്ടും സബ് കമ്മിറ്റികളും രൂപീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം കണ്ട ഏറ്റവും വലിയ മഹാമേളയാകട്ടെ കുടുംബശ്രീ അരങ്ങ് എന്ന് മന്ത്രി പറഞ്ഞു. പതിനാലു ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന അരങ്ങ് 2025 ന്റെ സംസ്ഥാനതല മത്സരമാണ് അക്ഷരനഗരിയായ കോട്ടയത്ത്‌ നടക്കുന്നത്. ഇതിന്റെ ഭാഗമായി അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്‌ എന്നിവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ എ ഡി എസ്, സി ഡി എസ്, താലൂക്ക്, ജില്ലാ തലങ്ങളിൽ കലാ മത്സരങ്ങൾ നടന്നു വരികയാണ്.

അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പള്ളി ക്യാമ്പസ്സിൽ നടന്ന പരിപാടിയിൽ ജില്ലാമിഷൻ കോർഡിനേറ്റർ ശ്രീ :അഭിലാഷ് കെ ദിവാകർ സ്വാഗത പ്രസംഗം നടത്തി. ബഹു : ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി : ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീ ശ്യാം കുമാർ കെ യു, മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ശ്രീ നിഷാദ് സി സി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീ : പ്രൊ : റോസമ്മ സോണി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു കെ വി, ബഹു ചെയർ പേഴ്സൺ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ശ്രീമതി : ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി : ആര്യ രാജൻ, സെക്രട്ടറി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ ശ്രീ : അജയൻ കെ മേനോൻ, പ്രസിഡന്റ്‌ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ശ്രീ : ജോസ് അമ്പലക്കുളം, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ഏറ്റുമാനൂർ ശ്രീ : ജെയിംസ് കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ പ്രകാശ് ബി നായർ നന്ദി പ്രസംഗം നടത്തി.

Hot Topics

Related Articles