കോട്ടയം : അയൽക്കൂട്ടം ഓക്സിലറി അംഗങ്ങളുടെ കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനുമായി കുടുംബശ്രീകോട്ടയം ജില്ലാ മിഷൻ സംഘടിപ്പിച്ച സ്‌പോർട്സ് മീറ്റ് “ഏലൈസ”ക്ലസ്റ്റർ തല മത്സരങ്ങൾ നടത്തി. പാമ്പാടി പഞ്ചായത്ത് ഗ്രൗണ്ട്, കമ്മ്യൂണിറ്റി ഹാളിലും, വൈക്കം ചെമ്പ് എസ് എൻ എൽ പി എസ് സ്കൂളിലും മത്സരങ്ങൾ നടത്തി. വൈക്കം ചെമ്പിൽ നടന്ന പരിപാടിയിൽ സി ഡി എസ് ചെയർ പേഴ്സൺ സുനിത അജിത് സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു ഉദ്ഘാടനം നടത്തി. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത അധ്യക്ഷത വഹിച്ചു.
പാമ്പാടി പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പള്ളം,പാമ്പാടി, മാടപള്ളി, ക്ലസ്റ്റർ പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി സ്വാഗതം പ്രസംഗം നടത്തി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി ഉദ്ഘാടനം നടത്തി. പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാർ ബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു എം എബ്രഹാം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേഴ്സൺ ശശികല എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സന്മാർ, അക്കൗണ്ടന്റ്മാർ, കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ്, ബ്ലോക്ക് കോർഡിനേറ്റർസ്, ജില്ലാമിഷൻ സ്റ്റാഫ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധയിനം കായിക മത്സരങ്ങളായ ഓട്ട മത്സരം, നടത്തം, കബഡി, വടംവലി, ഷോർട് പുട്ട്, റിലെ, ഫണ്ണി ഗെയിംസ് ആയ അമ്മനാട്ടം, കസേരകളി,കല്ലുകളി, യോഗാസനം, നാരങ്ങ സ്പൂൺ, കുപ്പിയിൽ വെള്ളം നിറക്കൽ, ഓല ക്രാഫ്റ്റ്,എന്നിവയും നടന്നു. രണ്ടിടങ്ങളിലും വിവിധയിനങ്ങളിലായി അഞ്ഞൂറോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.