അതിരമ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ അമലഗിരി ബി.കെ.കോളേജ് ആഡിറ്റോറിയത്തിൽ വിവിധ കലാ- സാംസ്കാരിക പരിപാടികളോടെ ഓണോത്സവം നടത്തി.ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി കുടുംബശ്രീ ഓണോത്സവം ഉദ്ഘാടനം ചെയ്തു. എ ഡി.എസ്.പ്രസിഡന്റ് സാറാകുട്ടി ബോസ് അധ്യക്ഷത വഹിച്ചു.
Advertisements
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,ഫാ. ജിജോ കുറിയന്നൂർപറമ്പിൽ, ഗ്രാമ പഞ്ചായത്തംഗം ഡെയ്സി ബെന്നി,ബി. കെ. കോളേജ് വൈസ് പ്രിൻസിപ്പൽ സി. മരിയ റോസ്,സി. ഡി. എസ്. ചെയർപേഴ്സൺ ഷെബീന നസീർ,ജിജി തോമസ്,അനൂപ് അഷ്റഫ്,ബീന സണ്ണി,ജിമ്മി ജോസ്,കുഞ്ഞുകുട്ടി പോളക്കൽ,ബിജു പൊടിമറ്റം,മോളി മോഹൻ എന്നിവർ പ്രസംഗിച്ചു.