കുടുംബശ്രീക്കാർക്കും ഇനി പൊലീസാകാം! കേരള പൊലീസിൽ ഇനി സ്ത്രീകർമസേന; കേരള പൊലീസിൽ ഇനി കുടുംബശ്രീ പ്രവർത്തകരും ഭാഗമാകും; പാർട്ടിക്കാരെ തിരുകിക്കയറ്റാനെന്നു സോഷ്യൽ മീഡിയ

തിരുവനന്തപുരം: കുടുംബശ്രീ പ്രവർത്തകരെ കേരള പൊലീസ് സേനയുടെ ഭാഗമാക്കാൻ തീരുമാനം. ‘സ്ത്രീകർമസേന’ എന്ന പേരിൽ തുടങ്ങുന്ന പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളെ പൊലീസ് സേനയുടെ ഭാഗമാക്കുകയാണ് ചെയ്യുക. എന്നാൽ, കുടുംബശ്രീ പ്രവർത്തകരെ ഇത്തരത്തിൽ പൊലീസ് സേനയുടെ ഭാഗമാക്കുന്നതിലൂടെ പാർട്ടി അണികളെ സേനയുടെ ഭാഗമാക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നതെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിട്ടുണ്ട്.

Advertisements

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കുടുംബശ്രീ പ്രവർത്തകർക്കും പൊലീസിനും സഹകരിച്ച് പ്രവർത്തിക്കാൻ വഴിയൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവർക്ക് പ്രത്യേകം യൂണിഫോം നൽകുന്നതിനൊപ്പം പ്രത്യേക പരിശീലനവും ഏർപ്പെടുത്തും.
സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായതിനാലാണ് കുടുംബശ്രീ അംഗങ്ങളെ ഇത്തരത്തിലൊരു പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്തീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ, അടിത്തട്ടിൽ നിന്ന് വരെയുള്ള വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് സാധിക്കുമെന്നാണ് പദ്ധതിയിലൂടെ കണക്കുകൂട്ടുന്നത്.
ഓരോ സ്റ്റേഷന് കീഴിലും, ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കും.

വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമായിരിക്കണം ഇത്തരത്തിൽ തെരഞ്ഞെടുക്കേണ്ടത് എന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇവരുടെ സേവനം ഉറപ്പ് വരുത്തണം. തങ്ങളുടെ പരിധിയിൽ പെടുന്ന പ്രദേശങ്ങളിലെ വീടുകൾ സ്‌കൂളുകൾ എന്നിവ സന്ദർശിച്ച് പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊലീസിൽ അറിയിക്കണം-
എന്നിങ്ങനെ നിർദേശങ്ങളും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ നിയമസഭാ സമിതിയും സ്ത്രീകർമസേന എന്ന ഈ പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. പദ്ധതിക്ക് എത്ര പണം ചെലവാകും, എത്ര കുടുംബശ്രീ പ്രവർത്തകരെ റിക്രൂട്ട് ചെയ്യണം- തുടങ്ങിയ കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഡി.ജി.പിയോട് ആഭ്യന്തര സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ നിർഭയ എന്ന പദ്ധതിയും കേരള പൊലീസ് ഇത്തരത്തിൽ നടപ്പാക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായിരുന്നു ഈ പദ്ധതി. എന്നാൽ ഈ പദ്ധതി തുടർന്ന് കൊണ്ടുപോകാൻ പൊലീസിന് സാധിച്ചിരുന്നില്ല.

Hot Topics

Related Articles