കുടുംബശ്രീ ദേശീയ സരസ് മേള :സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : വൻജനപങ്കാളിത്തതോടെ ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. എംഎൽഎ മാരായ യു പ്രതിഭ, ദലീമ ജോജോ, തോമസ് കെ തോമസ്, പി സി വിഷ്ണുനാഥ്, ജില്ല കളക്ടർ അലക്സ് വർഗീസ് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എ മഹേന്ദ്രൻ, ടി ജെ ആഞ്ചലോസ് , എം വി ഗോപകുമാർ, ജേക്കബ്ബ് തോമസ് അരികു പുറം, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ല മിഷനു വേണ്ടി കോർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ ആദരിച്ചു. മേള സുവനീർ മന്ത്രി സജി ചെറിയാൻ നടൻ ടൊവിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു.

Advertisements

Hot Topics

Related Articles