തൃശ്ശൂരിൽ ആനയെ ലോറിയില്‍ കൊണ്ടു പോകുന്നതിനിടെ അപകടം; “കുളക്കാടൻ കുട്ടികൃഷ്ണൻ്റെ കൊമ്പ് അറ്റുപോയി”

തൃശൂര്‍: ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തില്‍ ആനയുടെ കൊമ്പ് അറ്റുപ്പോയി. തൃശൂര്‍ ചാവക്കാട് മണത്തലയിലാണ് സംഭവം. കൊമ്പൻ കുളക്കാടൻ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. കുളക്കാടൻ കുട്ടികൃഷ്ണനെ ആനകളെ കൊണ്ടുപോകുന്നതിനായി സജ്ജമാക്കിയ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ കൊമ്പ് ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊമ്പ് അറ്റുപോയത്. 

Advertisements

സംഭവം നടന്ന ഉടനെ ഇടിച്ച ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഉത്സവങ്ങളില്‍ സ്ഥിരമായി എഴുന്നള്ളിക്കാറുള്ള കുളക്കാടൻ കുട്ടികൃഷ്ണന് ആരാധകര്‍ ഏറെയാണുള്ളത്. സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു കൊമ്പുകളുമായി തലയെടുപ്പോടെ കുളക്കാടൻ കുട്ടികൃഷ്ണന്‍ നില്‍ക്കുന്നതിന്‍റെ വീഡിയോകളും സജീവമാണ്.  അപകടത്തില്‍ കൊമ്പ് എത്രത്തോളം അറ്റുപോയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.