കുലശേഖരമംഗലം: കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. വിദ്യാകിരണം പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. സലില, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോൾതോമസ്, പ്രിൻസിപ്പൽ എൻ. അനിത, പ്രീതാരാമചന്ദ്രൻ, പി.രാജേന്ദ്രപ്രസാദ്, ടി.കെ.സുവർണൻ, എസ്.അരുൺകുമാർ, രജനിമഹേഷ്,ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി, പി ടി എ പ്രസിഡൻ്റ് എസ്. ശ്രീജിത്ത്, പി.ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംബന്ധിച്ചു.