പന്തളം : എം.സി റോഡിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ടയറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തിയുണ്ടാക്കി. എംസി റോഡിൽ കുളനട മാന്തുക ജങ്ഷന് സമീപമായിരുന്നു അർധരാത്രി 12 മണിയോടെ ലോറിയിൽ നിന്ന് പുക ഉയർന്നത്.
എറണാകുളത്തു നിന്നും അമോണിയ സിലിണ്ടർ കയറ്റി തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയിലേക്ക് പോയ ലോറിയുടെ പിന്നിലെ ഇടതു ടയറിന്റെ ബ്രേക്ക് ലൈനർ ചൂടായി ടയറിന്റെ ഭാഗത്ത് കനത്ത പുക ഉയരുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി ഏകദേശം അരമണിക്കൂറോളം വെള്ളം പമ്പ് ചെയ്തു തണുപ്പിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോറിയിൽ ഏകദേശം 350 ഓളം സിലിണ്ടർ ഉണ്ടായിരുന്നു. പുറകിലെ വാഹനത്തിൽ വന്ന യാത്രക്കാർ പറഞ്ഞാണ് ഡ്രൈവർ സംഭവം അറിഞ്ഞത്. ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അടൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി.