കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി 

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പോള്‍ തോമസ്,  പ്രിന്‍സിപ്പാള്‍ എന്‍ അനിത, എസ്എംസി ചെയര്‍മാന്‍ എസ് അരുണ്‍കുമാര്‍, ഹെഡ് മിസ്ട്രസ് കെ.എം വിജയലക്ഷ്മി, ഹയര്‍ സെക്കന്‍ഡറി അധ്യാപിക പി.എച്ച് ശ്രീജ, സ്റ്റാഫ് സെക്രട്ടറി ഇ.പി മിനിമോള്‍, എ അനുശ്രീ, ആവണി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ എ.എസ് ദീപേഷ് ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസ് നയിച്ചു.

Advertisements

Hot Topics

Related Articles