മറവൻതുരുത്ത്: കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. . 11 സീറ്റുകളിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലില്‍ നിന്ന് മത്സരിച്ച കെ.വി. അശോകന്‍, എം.ടി. ജോസഫ്, കെ.കെ. ധനഞ്ജയന്‍, വി.എസ്. പ്രകാശന്‍, പി. ബാലകൃഷ്ണപിള്ള, എം.പി. ബിജു, റോബി തോമസ്, കെ.പി. ദിവ്യ, രഞ്ജിനി ശിവദാസന്‍, കെ.പി. ബിജു, കെ.ജി. വിജയന്‍ എന്നിവരാണ് വിജയിച്ചത്. 40 വയസിൽ താഴെയുള്ള ജനറല്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി മത്സരിച്ച പി.എസ്. നൗഫല്‍, നിവ്യ ദിനേഷ് എന്നിവര്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിജയത്തിനുശേഷം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് ടോള്‍ ജംഗ്ഷനിൽ നടന്ന അനുമോദന സമ്മേളനത്തിൽ സിപിഎം ലോക്കല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി പി എം ഏരിയ സെക്രട്ടറി കെ. ശെല്‍വരാജ്, സിപിഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, പി.ജി. ജയചന്ദ്രന്‍, കെ.ജി. സുദര്‍ശനന്‍, കെ.എസ്. വേണുഗോപാല്‍, എ അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.