കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലേക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്ര നടത്തി

വൈക്കം:ലഹരിവ്യാപാനത്തിനെതിരെ കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിൽ നടത്തിയ ബോധവത്ക്കരണ യാത്ര ആവേശകരമായി.
കുലശേഖരമംഗലം സ്കൂളിൽ നിന്ന് വൈകുന്നേരം ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ യാത്ര ഉൾപ്രദേശങ്ങളിലെ വീഥികളിലൂടെ കടന്ന് വിദ്യാർഥികളുടെ വീടുകൾ, പ്രധാന കവലകൾ, വ്യാപാരശാലകൾ, കളിക്കളങ്ങൾ എന്നി വടങ്ങൾ സന്ദർശിച്ച് കുട്ടികൾക്കും സ്ത്രീകൾക്കുമടക്കം ലഹവിരുദ്ധ ലഘുലേഖകൾ കൈമാറി. മറവൻതുരുത്ത്കടുക്കര പേരേപ്പറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപത്തെ മൈതാനിയിൽ ഫ്ലാഷ് മോബോടെയാണ് ലഹരി ബോധവത്ക്കരണബോധവത്ക്കരണ പരിപാടി സമാപിച്ചത്.

Advertisements

സ്കൂൾ ഹെഡ്മിസ്ട്രസ് കെ എം.വിജയലക്ഷ്മി, അധ്യാപകരായ ദീപു ശേഖർ, ജി.ശ്രീകല, ലിൻസിമോൾ, കൗൺസിലർ മുന്നു ജോർജ്, ടി.നീനു , ആർ. രാധിക, എം പി ടി എ പ്രസിഡൻ്റ് രജനി മഹേഷ്, മുൻ പി ടി എ പ്രസിഡൻ്റും എസ് എം സി അംഗവുമായ പി.ബാലകൃഷ്ണപിള്ള കെ.സോമൻ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles