കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു ശ്രീരാമപട്ടാഭിഷേകപൂജ നടത്തി

വൈക്കം:കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ശ്രീരാമപട്ടാഭിഷേകപൂജ ഭക്തിനിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രമേൽശാന്തി പ്രവീഷ്ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടന്നത്. ശ്രീരാമപട്ടാഭിഷേകത്തിനു ശേഷം നിരവധി ഭക്തർ തിരുമുൽകാഴ്ച സമർപ്പിച്ചു.

Advertisements

ശ്രീരാമപട്ടാഭിഷേക ദർശനസായുജ്യം നേടാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ഉത്സവ ആഘോഷങ്ങൾക്ക് മഠാധിപതി രാമചന്ദ്രസ്വാമികൾ, ക്ഷേത്രംമേൽശാന്തി പ്രവീഷ് ശാന്തി,ക്ഷേത്രം പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എൻ.ഡി.രാജു സുരേഷ്ചിങ്ങറോത്ത്, കെ. ജോമോൻ,രമാമനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles