കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം നടത്തി : രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു

കുലശേഖരമംഗലം : തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ 26-ാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി.ചാത്തനാട്ട് ക്ഷേത്രസന്നിധിയിൽ നിന്ന് പൂത്താലങ്ങളുടേയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് രുക്മിണി സ്വയംവരഘോഷയാത്ര തേവലക്കാട്ട് ധന്വന്തരി ക്ഷേത്രത്തിൽ എത്തിയത്. രുക്മിണി സ്വയം വര ദർശനസായൂജ്യം നേടാൻ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

Advertisements

ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ വടശ്ശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി യദുകൃഷ്ണ‌ൻ, യജ്ഞാചാര്യൻ തുറവൂർ ബിനീഷ് എന്നിവർ പൂജാ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. നാളെ കുചേല സദ്ഗതി, 13ന് സപ്താഹം സമാപിക്കും. 13 ന് വൈകുന്നേരം അഞ്ചിന് കുംഭകുട ഘോഷയാത്ര. 14ന് മകര സംക്രമ ഉത്സവം. രാവിിലെ 11ന് കളഭാഭിഷേകം,വൈകുന്നേരം അഞ്ചിന് ദേശതാലപ്പൊലി. രാത്രി ഒൻപതിന് വലിയ ഗുരുതി. രുക്മിണി ഘോഷയാത്രയ്ക്ക്വി.കെ. രാജപ്പൻ പിളള, പി. ബാലകൃഷ്ണപിള്ള, ടി.ആർ.ഗിരിജ, പ്രീത ബാലകൃഷ്ണൻ, ആർ.സിന്ധു, മഞ്ജു മനോജ്, ഓമനബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.