കുമരകം കലാഭവൻ നേതൃത്വത്തിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കുമരകം : കലാഭവൻ്റെ നേതൃത്വത്തിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കലാഭവൻ അങ്കണത്തിൽ നടത്തി.കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു ,75-ാം സ്വാതന്ത്ര്യദിനാഘോഷം കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ അസോസിയേറ്റ് നോഡൽ ഓഫീസർ അനീഷ് കെ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisements

കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് ടി.കെ ലാൽ ജോത്സ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.പി.കെ മനോഹരൻ , പി.എസ് സദാശിവൻ , ബിന്ദു ദ ,രമണൻ കെ.എൻ എന്നിവർ ആശംസ പറഞ്ഞു. കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും രാജി സാജൻ നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles