കുമരകം ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ മന്ത്രി വാസവൻ സന്ദർശനം നടത്തി

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി വി.എൻ വാസവൻ ദേവസ്വം ഭാരവാഹികൾക്കൊപ്പം ക്ഷേത്ര പുനർ നിർമ്മാണങ്ങൾ വീക്ഷിച്ചു. ഭാരവാഹികൾക്കും ജനപ്രതിധികൾക്കുമൊപ്പം അൽപ്പ സമയം ക്ഷേത്രസന്നിധിയിൽ ചിലവഴിച്ചു. കെ.കേശവൻ, കെ.വി. ബിന്ദു, പഞ്ചായത്ത് പ്രസിഡൻറ് ധന്യാ സാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Advertisements

തുടർന്ന് നടന്ന അവാർഡ് ദാന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അധ്യക്ഷത വഹിച്ചു. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണവും തോമസ് ചാഴിക്കടൻ എം.പി. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രതിഭകളെ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു എൻഡോവ്‌മെന്റ് സ്വീകരിച്ചു. ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ സുരേഷ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles