കുമരകം കലാഭവൻ സെക്രട്ടറിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമരകം : കുമരകം കലാഭവൻ സെക്രട്ടറി
കുമരകം കലാഭവൻ സെക്രട്ടറി കണ്ടത്തിപ്പറമ്പിൽ വീട്ടിൽ കെ.എൻ സുഗുണൻ (69) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കുമരകം പതിനാലാം വാർഡിൽ വല്യമാന്തറ ശശിയുടെ വീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാനില്ലെന്ന പറയപ്പെട്ടിരുന്നു. രാത്രി 8.45 ഓടെയാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. കുമരകം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles