കുമരകം കലാഭവൻ പാട്ട് കൂട്ടം സൂര്യശോഭയോടെ സംഘടിപ്പിച്ചു

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി
പ്രശസ്ത സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണൻ ഗാനാജ്ഞലിയ്ക്ക് കുമരകം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച പാട്ട് കുട്ടം സൂര്യശോഭയോടെ പ്രശസ്ത വീണ വിദുഷി അയ്മനം ഗിരിജാ പ്രസാദ്
ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡന്റ് പി. എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി, പി.കെ അനിൽകുമാർ പി.കെ വിജയകുമാർ
രാജി സാജൻ , എസ് ജയരാജ്, ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു.

Advertisements

കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി നടത്തിയ പാട്ട് കൂട്ടത്തിൽ
എം.ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഗാനങ്ങൾ ഗായകരായ, ഗിരിജാപ്രസാദ്
ജീനാ സാജു, ശാന്തകുമാർ പി.കെ, മിനി രാജു
വിജയകുമാർ പി.കെ, ബിന്ദുമോൾ, അനിൽകുമാർ പി.കെ, അജിത്ത്കുമാർ വെച്ചൂർ, ശിവരാജ് വെച്ചൂർ
പ്രസാദ് എം.കെ, സരളപ്പൻ പി.എം, ഷിബു നന്ദനം
അജിത്ത് പി.എസ്, ജയമോൾ ജോജി, ജയരാജ് എസ്
സാജു പി എസ്, രാജി സാജൻ എന്നിവർ ആലപിച്ചു.

Hot Topics

Related Articles