കുമ്മനം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുമ്മനം മിസ്ബാഹ് വെൽഫയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുമ്മനം കുളപ്പുര കവലയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തിരിച്ചറിയാൻ പ്രയാസമുള്ളതും മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ വിലകൂടിയ ലഹരി പാദാർത്ഥങ്ങളാണ് നാട്ടിൽ സുലഭമായി ലഭിക്കുന്നതെന്നു പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും നേരിയ അശ്രദ്ധ പോലും ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും ഗാഗ്രതകുറവ് തുടർന്നാൽ നാട് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മിസ്ബാഹ് പ്രസിഡന്റ് ശിഹാബ് കറുതേതരിൽ അധ്യക്ഷത വഹിച്ചു മിസ്ബാഹ് മുഖ്യരക്ഷധികാരി ശരീയത് ഇമാം സിയാദ് മൗലവി, മിസ്ബാഹ് അംഗങ്ങളായ സലാം കെ.കെ,അഷ്റഫ് ചരിത്ര എന്നിവർ സംസാരിച്ചു.