കോട്ടയം : കോട്ടയത്തിന്റെ ഏറ്റവും സമീപത്തുള്ള പുഴയോര മേഖലയായ കുമ്മനത്തിന്റെ സൗന്ദര്യം ലോകത്തെ അറിയിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ രണ്ടാമത് എഡീഷൻ ഡിസംബർ 27.28.29 തീയതികളിൽ വിപുലമായ പരിപാടികളോട് നടക്കും. കഴിഞ്ഞ വർഷം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഫെസ്റ്റ് ആയിരുന്നു നടന്നത്, ഒന്നരകിലോമീറ്റർ പുഴയോര മേഖല ദീപാലാംകൃതമാകുന്നു. വിവിധ ഫുഡ് കോർട്ടുകൾ,നാട്ടു ചന്ത,കുട്ടികളുടെ പാർക്ക്, കേക്ക് നിർമ്മാണ, പായസ പാചക, മൈലാഞ്ചി ഇടൽ മൽസരങ്ങൾ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തും 27 ആം തീയ്തി വെള്ളിയാഴ്ച 3 മണിക്ക് വിളംബര ഘോഷയാത്രയോടെ ഫെസ്റ്റിനു തുടക്കമാകും. സഹകരണ തുറമുഖ, രെജിസ്ട്രഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെസ്റ്റിന്റെ ഉത്ഘാടനം നിർവഹിക്കും, ഫ്രാൻസിസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ കളക്റ്റർ ജോൺ വി സാമൂവൽ മുഖ്യഥിതി ആയിരിക്കും.യോഗത്തിൽ ഫെസ്റ്റ് ചെയർ മാൻ നാസർ ചാത്തൻ കോട്ടുമാലിഅധ്യക്ഷം വഹിക്കും.ജനപ്രതിനിധികൾ പൗരപ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും അന്നേദിവസം വൈകിട്ട് ജൂനിയർ കലാഭവൻ മണി രതീഷ് വയലയും, ആലപ്പി ഗോപകുമാറും നയിക്കുന്ന കോമഡി മെഗാഷോ നാടൻ പാട്ടും നർമ്മ സല്ലാപവും നടത്തപെടും 28 ആം തീയതി ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ നാട്ടു ചന്ത നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നാട്ടുചന്തയുടെ ഉത്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ മുഖ്യതിഥി ആയി പങ്കെടുക്കും. പ്രോഗ്രം കൺവീനർ സുമ കെ ഗോപാൽ അധ്യക്ഷത വഹിക്കും ഫെസ്റ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിക്കും.വൈകിട്ട് 7.30.മുതൽ നാടൻ പാട്ടും നാട്ടരങ്ങും എന്ന പേരിൽ നാട്ടിലെ കലാകാരൻ മാരുടെ പരിപാടികൾ അരങ്ങേരും ഡിസംബർ 29 ആം തീയതി എട്ടുകളി, പായസം പാചകം, കേക്ക് നിർമ്മാണം, മൈലാഞ്ചി മത്സരങ്ങൾ നടത്തപെടും വൈകിട്ട് 7 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി മുഖ്യാഥിതി ആയി പങ്കെടുക്കും,ഫെസ്റ്റ് കൺവീനർ ജാബിർ ഖാൻ അധ്യക്ഷത വഹിക്കും.കുമ്മനത്തെ വിവിധ സംഘടന ഭാരവാഹികൾ സംസാരിക്കും. ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധയേരായ താരങ്ങൾ അണിനിരക്കുന്ന കൊച്ചിൻ മ്യൂസിക് മീഡിയ യുടെ സൂപ്പർ ഹിറ്റ് ഗാനമേള അരങ്ങേറും. വൈകിട്ട് ആകാശ വിസ്മയ കാഴ്ചകളോടെ ഈ വർഷത്തെ ഫെസ്റ്റിനുകൊടി ഇറങ്ങും