ആശാൻ കൃതികളുടെ ആലാപനവും സംഘടിപ്പിച്ചു : ആർ.എൽ വി രാമകൃഷ്ണന് നേരെ നിറത്തിന്റെ പേരിലുണ്ടായ ആധിക്ഷേപത്തിൽ പ്രതിഷേധിച്ചു
കുമരകം : കുമരകംകലാഭവെൻ്റ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ സ്മൃതി 100 ഉം ആശാൻ കൃതികളുടെ ആലാപനവും “ശ്രീ ഭൂവില സ്ഥിര ” എന്ന പേരിൽ കലാഭവൻ ഹാളിൽ സംഘടിപ്പിച്ചു ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീ ഭൂവിലസ്ഥിര കുമരകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് സുനിത പി എം ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡണ്ട് പി വി പ്രസേനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി എസ് സദാശിവൻ പ്രഭാഷണവും , കലാഭവൻ ഭാരവാഹികളായ
എസ് ഡി പ്രേംജി , പി കെ അനിൽകുമാർ ജഗദമ്മ മോഹനൻ എന്നിവർ അനുസ്മണവും നടത്തി. കവികളായ പി ഐ എബ്രഹാം
അഡ്വ പി കെ മനോഹരൻ വാസുദേവൻ നമ്പൂതിരി വി.ജി ശിവദാസ് സാൽവിൻ കൊടിയന്ത്ര
പി കെ ശാന്തകുമാർ ടി സി തങ്കപ്പൻ കെ.എ.ൻ ബാലചന്ദ്രൻ എന്നിവർ ആശാൻ കവിതകൾ ആലപിച്ചു. പ്രശസ്ത നർത്തകൻ ആർ.എൽ വി രാമകൃഷ്ണന് നേരെ ഉണ്ടായ നിറത്തിന്റെ പേരിലുള്ള ആധിക്ഷേപത്തിൽ കുമരകം കലാഭവൻ യോഗം പ്രതിഷേധം രേഖപ്പെടുത്തി.