കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ്സും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ വി ബിന്ദുവിന് ആദരവും മാർച്ച് 19 ഞായറാഴ്ച വൈകുന്നേരം 4 30 മണിക്ക് കുമരകം കലാഭവൻ ഹാളിൽ സംഘടിപ്പിക്കുന്നു, നവോത്ഥാന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർത്ഥ നവോത്ഥാന സന്ദേശം നൽകുന്നു.
കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി ബിന്ദുവിന് ആദരവ് നൽകുന്നതും കലാ-സംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ മോഡറേറ്റർ ആകുന്ന സദസ്സിൽ നവോത്ഥാനത്തിൽ കലയുടെ പങ്ക് എന്ന വിഷയത്തിൽ ഡോക്ടർ ജോർജ് കെ ഫിലിപ്പ് (സാലു കളമ്പാട്ടുശ്ശേരി) (നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് കൺസൾട്ടന്റ്), ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് പി കെ മനോഹരൻ .പി എസ് അനീഷ്, കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി അംഗം പി എൻ തങ്കപ്പൻ, കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സ്യർ, കലാഭവൻ സെക്രട്ടറി എസ്ഡി പ്രേംജി, വയലിനിസ്റ്റ് കലാഭവൻ ട്രഷറർ എസ് ജയരാജ്, കലാഭവൻ വൈസ് പ്രസിഡണ്ട് സാൽവിൻ കൊടിയന്തറ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നതാണ്.