കുമരകം : കുമരകം മേജർ ശ്രീധർമ്മശാസ്താ – പുതിയകാവ് ദേവീക്ഷേത്രങ്ങളിൽ മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ദേവീക്ഷേത്രത്തിൽ 41 ദിവസം നീളുന്ന കളമെഴുത്തും പാട്ടും ഡിസംബർ 26 ന് സമാപിക്കും. സമാപന ദിവസം പുലർച്ചെ പൊങ്കാല , മഹാഗുരുതി എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി മധു കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മണ്ഡലം ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദീപാരാധന , ഭജന എന്നിവ നടക്കും. മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി സനന്ദ ശർമ മുഖ്യ കാർമികത്വം വഹിക്കും.മണ്ഡലം ചിറപ്പ് മഹോത്സവ ദിവസങ്ങളിൽ ഭജന നടത്തുവാൻ ഭക്തജനങ്ങൾക്ക് അവസരം ഒരുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പിള്ള , സെക്രട്ടറി റെജിമോൻ വെങ്ങാലി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.