കോട്ടയം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ആചരിക്കും. 15 ന് രാവിലെ 9.30 ന് കലാഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കുമരകം ശ്രീകുമാരമംഗലം ഹൈസ്കൂൾ എൻ സി സി അസോസിയേറ്റ് നോഡൽ ഓഫീസർ അനീഷ് കെ എസ് സ്വതന്ത്ര ദിന സന്ദേശം നൽകും. കലാഭവൻ പ്രസിഡന്റ് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷനാകുന്ന ചടങ്ങിൽ എസ് ഡി പ്രേംജി , ലാൽ ജോത്സ്യർ, പി കെ അനിൽകുമാർ എന്നിവർ സംസാരിക്കും.
Advertisements