കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി തയാറാക്കുന്നതിനായി വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആർഷ ബൈജു 2023-24 വികസന രേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കവിത ലാലു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഐ. എബ്രഹാം, ശ്രീജ സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കേശവൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്തംഗങ്ങളായ രശ്മികല, സ്മിത സുനിൽ, പി.എസ്. അനീഷ്, വി.സി. അഭിലാഷ്, ഷീമ രാജേഷ്, പി.കെ. സേതു, വി.എൻ. ജയകുമാർ, അഡ്വ. പി.കെ. മനോഹരൻ, മായ സുരേഷ് എന്നിവർ പങ്കെടുത്തു.