കുമരകം കലാഭവൻ പാട്ടുകൂട്ടം  (വയലാർ സ്മൃതി) നവംബർ 26 ന് 

കുമരകം :   കലാഭവൻ്റെ ആഭിമുഖ്യത്തിൽ,  കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി, പാടുവാൻ ആഗ്രഹിക്കുന്നവർക്ക് കുമരകം കലാഭവനിൽ വേദി ഒരുങ്ങുകയാണ് .പാട്ടുകൂട്ടം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി നവംബർ 26 ഞായർ 3 പി.എം ന് കലാഭവൻ ഹാളിൽ  മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ് മോഹൻ  ഉദ്ഘാടനം ചെയ്യും  ,ആദ്യം  വയലാർ ഗാനങ്ങളാണ് പാട്ടു കൂട്ടത്തിൽ ആലപിക്കുന്നത്. തുടർന്നുള്ള എല്ലാ മാസവവും കലാഭവനിൽ പാട്ടുകൂട്ടം  വേദി ഉണ്ടായിരിക്കുന്നതാണ്. 

Advertisements

Hot Topics

Related Articles