കുമരകം കലാഭവൻ മികവ് 2023 സംഘടിപ്പിച്ചു

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ  എസ് എസ് എൽ സി പ്ളസ് ടു  പരീക്ഷയിൽ ഉന്നത വിജയo നേടിയവരെ അനുമോദിച്ച് മികവ് 2023 സംഘടിപ്പിച്ചു. മികവ് 2023 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്തു കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യസാബു മുഖ്യ പ്രഭാഷണം നടത്തി. കുമരകം കലാഭവൻ പ്രസിഡൻ്റ്              എം എൻ ഗോപാലൻ ശാന്തി  അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു ,മേഖലാ ജോസഫ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ    പി. ഐ ഏബ്രഹാം  ,ശ്രീജാ സുരേഷ്,     എസ് ഡി പ്രേംജി,                  ടി. കെ  ലാൽ ജ്യോത്സ്യർ , പി. കെ മനോഹരൻ , പി. എസ് സദാശിവൻ ,ഗണേശ് ഗോപാൽ എന്നിവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles