കോട്ടയം. കുമരകം ബോട്ട് ജെട്ടിയിലും സ്കൂൾ പരിസരങ്ങളിലും അനധികൃത മദ്യവില്പനയും- മയക്ക്മരുന്ന് ഉപയോഗവും നടത്തുന്നതായി പരാതി ഉയർന്ന തിനെ തുടർന്ന് നടന്ന എക്സൈസ് റെയ്ഡിൽ കുമരകം സ്വദേശി പരുത്തിപ്പറമ്പിൽ ബൈജു പി ആർ (51)പിടിയിലായി ഇയാൾ ഡ്രൈ ഡേയിൽ മദ്യവില്പന നടത്തുകയായിരുന്നു.
പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് മദ്യക്കുപ്പികൾ വേഗം ബാഗിനുള്ളിലാക്കി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ പ്രതി പിടിയിലായി. ഇയാളിൽ നിന്നും ഒന്നര ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 2290/ രൂപയും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി ഇതിന് മുൻപും മദ്യക്കച്ചവടത്തിന് എക്സൈസ് കേസെടുത്തിട്ടുണ്ട്. കുമരകത്തെ മദ്യ-മയക്ക്മരുന്ന് മാഫിയയെ അടിച്ചമർത്താൻ എക്സൈസ് നടപടി എടുത്തു വരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
റെയ്ഡിൽ അസി എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ് ബി, പ്രിവൻ്റീവ് ഓഫീസർമാരായ
അനീഷ് രാജ് കെ ആർ , ഹരികൃഷ്ണൻ ടി എ , സിവിൽ എക് സൈസ് ഓഫീസർ വിനോദ് കുമാർ വി, വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി കെ.ജി എന്നിവർ പങ്കെടുത്തു.