കുമരകം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഒരു മാസം നീണ്ടു നില്കുന്ന, മീനഭരണി മഹോത്സത്തോടനുബന്ധിച്ച് കരക്കാരുടെ പങ്കാളിത്തത്തിലുള്ള വിശേഷാൽ പൊതുയോഗം ഇന്ന് നടന്നു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്ത്വത്തിൽ ക്ഷേത്രം ഊട്ടുപുരയിൽ നടന്ന യോഗം കുമരകം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എൻ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് രാജൻപിളള അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 12 ന് വൈകീട്ട് പ്രശസ്തമായ തീയാട്ടും കളമെഴുത്തുപാട്ടും തുടങ്ങുന്നതോടെ, മീനഭരണി മഹോത്സവത്തിന് തുടക്കമാകും. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ഏറെ പ്രാധാന്യമുള്ള കരക്കാരുടെ ദേശതീയാട്ട് നടക്കും. ഏപ്രിൽ 3 ന് തൃക്കൊടിയേററ്. ഏപ്രിൽ 9 ന് പ്രസിദ്ധമായ അശ്വതിവിളക്ക് പുറത്തെഴുന്നള്ളിപ്പ്. 10ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ചുളള സുഗമമായ നടത്തിപ്പിന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സബ് കമ്മിറ്റികൾ തിരഞ്ഞെ ടുത്തു. യോഗത്തിൽ ഉപദേശക സമിതി സെക്രട്ടറി: രജിമോൻ വെങ്ങാലിൽ, ജി.രഘുനാഥ്, അജിത്ത് ഞാറക്കാല, അഭിലാഷ് നക്കര, തങ്കച്ചൻ ലക്ഷമിശങ്കരം, ബിനീഷ് തുണ്ടീപ്പറമ്പിൽ,ബിന്ദു മേക്കാട്ട്, പ്രസാരണി തെക്കേമങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.