കോണത്താറ്റ് പാലം നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം എൻസിപി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

കുമരകം. കോണത്താറ്റ്  പാലം നിർമ്മാണം അനിശ്ചിതമായി നീണ്ടു പോകുന്നത്തിനെതിരെ എൻ സി പി  സമരത്തിന് ഒരുങ്ങുന്നു. രൂക്ഷമായ യാത്ര ക്ലേശം മൂലം പടിഞ്ഞാറൻ മേഖലയിലെ നൂറുകണക്കിന് ആൾക്കാരാണ് ദിവസവും ബുദ്ധിമുട്ടുന്നത്. അട്ടിപീടിക കൊഞ്ചുമട പ്രദേശങ്ങളിലേക്കുള്ള ബസ്സുകളുടെ സർവീസ് നിർത്തിയത്  സ്കൂൾ കുട്ടികളെ ഉൾപ്പെടെയുള്ളവരെ ദുരിതത്തിൽ ആക്കി. പാലം നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൻസിപി ഏറ്റുമാനൂർ നിയോജക മണ്ഡലം  പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് വിഷ്ണു വിശ്വനാഥന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രമണൻ കറുത്തകുഞ്ഞ് , സുരേഷ് ഉമ്മച്ചേരിയിൽ, വിദ്യാധരൻ, അലക്സ് വർഗീസ്, ലിസി തോമസ്, ലീലാമ്മ ജോൺസൺ രജനിമോൾ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles