കുമരകം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയകാവ് ദേവീക്ഷേത്രത്തിലെ കൊടിമര പുനപ്രതിഷ്ഠയ്ക്ക് ആവശ്യമായ തേക്കുമരം ബുധനാഴ്ച എത്തിക്കും. പാലാ മേവട ഭാഗത്തുനിന്നും ആണ് തേക്കുമരം എത്തുന്നത്. ആചാര വിധിപ്രകാരം ഭൂമിയിൽ തൊടാതെ മുറിച്ചെടുക്കുന്ന മരം , വലിയ ഘോഷയാത്രയായാണ് എത്തിക്കുക. മേവട , മുത്തോലി , കിടങ്ങൂർ , ഏറ്റുമാനൂർ , ഗാന്ധിനഗർ , മെഡിക്കൽ കോളേജ് , ചാലു കുന്ന് , താഴ്ത്തങ്ങാടി , ഇല്ലിക്കൽ തുടങ്ങിയ പ്രദേശങ്ങലിലൂടെ ആണ് കൊടിമരം ഘോഷയാത്ര വരുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ വിളക്കുകൾ തെളിച്ചു ഘോഷയാത്രയ്ക്ക് വരവേൽക്കുന്നതും വിവിധ സാമുദായിക ഹൈന്ദവ സംഘടനങ്ങൾ നൽകുന്ന സ്വീകരണങ്ങളും ഘോഷയാത്രയ്ക്ക് ഭംഗിയേകും. പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രസന്നിധിയിൽ നിന്നും മേവിടയിലേക്ക് ഭക്തജനങ്ങൾ യാത്ര തിരിക്കും. രാവിലെ എട്ടിന് വൃക്ഷചൂവ് ട്ടിൽ നടക്കുന്ന പൂജയെ തുടർന്ന് മരം മുറിച്ച് രണ്ടു മണിയോടുകൂടി ഘോഷയാത്ര കുമരകത്തേക്ക് പുറപ്പെടും. സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആറുമണിയോടെ കുമരകം ചന്ത കവലയിൽ എത്തിച്ചേരും.
ചന്ത കവലിൽ നിന്നും ക്രേയിനിന്റെ സഹായത്തോടുകൂടി ക്ഷേത്രത്തിൽ എത്തിക്കുന്ന തേക്കുമരം യഥാവിധി ക്ഷേത്രം മതിൽക്കെട്ടിനുള്ളിൽ പരിപാലിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടിമര ഘോഷയാത്രയ്ക്ക് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശ സമിതിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് രാജൻ പിള്ള അറിയിച്ചു.