കുമരകം : മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വ
രെ നടക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം വിജയകരമായി നടത്തുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി അവലോകന യോഗം ചേരും. കോട്ടയം സബ് കളക്ടർ ഡി രഞ്ചിത്തിൻ്റെ നേതൃത്വത്തിൽ
അവലോകന യോഗം ഫെബ്രു തീയതി വൈകുന്നേരം 4.30 ന് ശ്രീകുമാരമംഗലം ദേവസ്വം ഓഫീസിൽ നടക്കും. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ കോട്ടയംതഹസിൽദാർ , ഡിവൈഎസ്പി കോട്ടയം, പ്രസിഡൻറ്, സെക്രട്ടറി കുമരകം ഗ്രാമപഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ കോട്ടയം,
എസ് എച്ച് ഒ കുമരകം പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസർ കുമരകം,എക്സിക്യൂട്ടീവ് എഞ്ചിനീയർ വാട്ടർ അതോറിറ്റി കോട്ടയം,എക്സിക്യൂട്ടീവ് എഞ്ചിനീയർ കെഎസ്ഇബി കോട്ടയം ,ഡിടിഒ കെഎസ്ആർടിസി, എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് കോട്ടയം,റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കോട്ടയം, കോട്ടയംഭക്ഷ്യ സുരക്ഷ ഓഫീസർ കോട്ടയം,ജില്ലാ ലീഗൽ മെട്രോളജി ഓഫീസർ ,കോട്ടയം സർക്കിൾ ഇൻസ്പെക്ടർ എക്സൈസ് ഡിപ്പാർട്ട്മെൻറ്,ജില്ലാ ഫോറസ്റ്റ് ഓഫീസർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ കെ ജയപ്രകാശും സെക്രട്ടറി
കെ.പി ആനന്ദക്കുട്ടനും അറിയിച്ചു.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വിജയത്തിനായി അവലോകനയോഗം

Advertisements