കുമരകം പുതിയകാവ് ദേവീക്ഷേത്രം : ഉപദേശക സമിതിയെ തിരഞ്ഞെടുത്തു

കുമരകം : കുമരകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. 13 അംഗങ്ങൾ അടങ്ങുന്നതാണ് ഉപദേശക സമിതി. ദേവസ്വം ജൂനിയർ സൂപ്രണ്ട് ജ്യോതിലക്ഷ്മിയുടെ നിയന്ത്രണത്തിൽ സബ് ഗ്രൂപ്പ് ഓഫീസർ നവ്യാശ്രീ , ഹെഡ് ക്ലർക്ക് ബിന്ദു എന്നിവർ തിരഞ്ഞെടുപ്പ് നടത്തി.

Advertisements

രാജൻ പിള്ള തെക്കേടത്ത് പറമ്പിൽ ( പ്രസിഡൻ്റ് ) , അജിത്ത് ഞാറക്കാല ( വൈസ് . പ്രസിഡൻ്റ്) , റെജിമോൻ വെങ്ങാലി ( സെക്രട്ടറി ) എന്നിവർ ഭാരവാഹികളായും , അഭിലാഷ് നക്കര, എസ് .ഡി റാം , ടി.ഡി ബിനീഷ് , കെ ആർ രാജീവ് , ഋഷി ആർ മേനോൻ , ഗൗരി നന്ദനൻ കെ.ആർ അരുൺ കെ എ, ജിത്തു കെ ഷാജി, പ്രശോഭ് ടി പി , അനിൽ സി കെ എന്നിവർ കമ്മറ്റി അംഗങ്ങളുമായാണ് പുതിയ ഉപദേശ സമിതി നിലവിൽ വന്നത്.
2024 ഏപ്രിൽ മൂന്നിന് മീനഭരണി മഹോത്സവത്തിന് കൊടിയേറ്റ് നടക്കും. ക്ഷേത്ര ആചാരങ്ങൾക്ക് പ്രാധാന്യമുള്ള പുതിയകാവിൽ മാർച്ച് 12 മുതൽ തീയാട്ട് ആരംഭിക്കും. ദേവസ്വം , ദേശതീയാട്ട് എന്നിവയോടെ ഏപ്രിൽ രണ്ടിന് തീയാട്ടിന് സമാപനമാവും. ഏപ്രിൽ ഒമ്പതാം തീയതി അശ്വതി വിളക്കിനെ തുടർന്ന് പത്താം തീയതി മഹോത്സവത്തിന് കൊടിയിറങ്ങും.
താലപ്പൊലി , തീയാട്ട്, ഉത്സവബലി , ദീവാരാധന , എണ്ണ സമർപ്പണം എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശ സമിതിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 94468 44793 (സെക്രട്ടറി)

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.