കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കുമരകം : ചീപ്പുങ്കലിൽ മാലിക്കായലിന് സമീപത്തെ പുരയിടത്തിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെച്ചൂർ സ്വദേശിയാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ കാണാനില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും കത്തും , ബാഗും കണ്ടെത്തിയിട്ടുമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു സംഭവം. കുമരകം ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിൻ്റെ തകർന്ന കെട്ടിടത്തിലേക്ക് രാവിലെ ഒരു യുവാവും യുവതിയും കയറി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവാവിനെയും യുവതിയെയും കാണാതെ വന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ തുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് , നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയ നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്ത് നിന്ന് കത്തും , ബാഗും കണ്ടെത്തി. എന്നാൽ യുവതിയെ ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവ സ്ഥലത്ത് കോട്ടയം വെസ്റ്റ് പൊലീസ് എത്തിയിട്ടുണ്ട്.