കുമരകം : ഗവൺമെൻറ് ആശുപത്രിയിൽ ഫാർമസിസ്റ്റിനെ നിയമിക്കണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറെ നിയമിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി മണ്ഡലം പ്രസിഡണ്ട് വിഎസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡണ്ട് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
രോഗികൾ മണിക്കൂറുകൾ ക്യൂ നിന്ന് മരുന്ന് വാങ്ങേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമായ ഫാർമസിസ്റ്റുമാരെ നിയമിക്കണമെന്നും 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാളെ നടത്തുന്ന പ്രതിഷേധ സമരം കണക്കിലെടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതിന് പണി തുടങ്ങുന്നു എന്ന് പ്രഹസനം നടത്തി ഇന്ന് ഒരു ജെസിബി പാലത്തിന് സമീപം എത്തിച്ചിട്ട് ഉണ്ട് പണി ഉടൻ തുടങ്ങുന്നു എങ്കിൽ കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. ഇനിയും നിർമ്മാണം വൈകിയാൽ കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
യോഗത്തിൽ ഏവി തോമസ് ആര്യ പ്പള്ളി. ,സി .ജെ സാബു , രഘു അകവൂർ , സുരാജ് കാട്ടിശ്ശേരിയിൽ. , ചാണ്ടി മണലേൽ , അലൻകുര്യാക്കോസ്മത്യു, മായ ഷിബു , ബിജുതൈത്തറ ,ജോർജ്കുട്ടി , സണ്ണി കൊല്ലപ്പ ത്തറ , കൊച്ചുമോൻപൗലോസ് , .സദൻ., മണിക്കുട്ടൻ കുന്നത്തുകളo, പഞ്ചായത്ത് അംഗങ്ങളായ ദിവ്യാ ദാമോദരൻ ,,ജോഫി ഫെലിക്സ് എന്നിവർ സംസാരിച്ചു.