കുമരകം : സ്നേഹം മണ്ണിൽ പിറന്നതിന്റെ ഓർമ്മയ്ക്കായി കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-_ന്യൂ ഇയർ ആഘോഷം നക്ഷത്ര കൂടാരം 2024 എന്ന പേരിൽ കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. നവ നസ്രത്ത് പള്ളി വികാരി റവ.ഫാദർ സിറിയക് വലിയപറമ്പിൽ ക്രിസ്തുമസ് – ന്യൂ ഇയർ സന്ദേശം നൽകി.
കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഐഎബ്രഹാം പി കെ മനോഹരൻ കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജിപി എസ് സദാശിവൻസാൽവിൻ കൊടിയന്ത്രഎന്നിവർ സംസാരിച്ചു.കലാഭവൻ കമ്മ്യൂണികേഷനിലെ എസ് ജയരാജ് പി കെ അനിൽകുമാർ പി പി ബൈജു പി കെ വിജയകുമാർ പി കെ ശാന്തകുമാർ ടി സി തങ്കപ്പൻ രതീഷ് റ്റി.എം രാജി സാജൻതുടങ്ങിയ ഗായകർ കരോൾ ഗാനാമൃതത്തിൽ പങ്കെടുത്തു.