കുമരകം കലാഭവന്റെ സംസ്‌കാരിക കൂട്ടായ്മയും ആദിത്യൻ അനുമോദനവും നടത്തി

കോട്ടയം: കുമരകം കലാഭവന്റെ നേതൃത്വത്തിലുള്ള കലാ സാംസ്‌കാരിക കൂട്ടായ്മയും മാസ്റ്റർ ആദിത്യന് അനുമോദനവും നടത്തി. തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വൈകിട്ട് നാലു മുതൽ കലാ സാംസ്‌കാരിക അരങ്ങ് നടന്നു.
വർക്കിംഗ് പ്രസിഡന്റ് ലാൽ ജോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. കുമരകം കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതം ആശംസിച്ചു. കുമരകം പഞ്ചായത്തംഗം പി.ഐ എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ്, കലാ സാംസ്‌കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ, ട്രഷറർ ജയരാജ് എന്നിവർ പ്രസംഗിച്ചു. കുമരകം കലാഭവൻ ജോ.സെക്രട്ടറി പി.കെ അനിൽകുമാർ നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles