കുമരകം :
കുമരകം കലാഭവൻ്റെ
ആഭിമുഖ്യത്തിൽ
സെപ്റ്റംബർ 30 ഒക്ടോബർ 1 2 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ
നവരാത്രി മഹോത്സവം നടക്കും.
പ്രവർത്തനോദ്ഘാടനംസെപ്റ്റംബർ 18 വ്യാഴാഴ്ച അഞ്ചിന് കലാഭവൻ ഹാളിൽ കുമരകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്
വി കെ ജോഷി നിർവ്വഹിക്കും. കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ് രാജേഷ് കദളിക്കാട്ടുമാലി
ആദ്യസംഭാവന നൽകും. യോഗത്തിൽ കലാഭവൻ സെക്രട്ടറി
എസ് ഡി പ്രേംജി
വർക്കിംഗ് പ്രസിഡൻ്റ്
റ്റി.കെ. ലാൽ ജ്യോത്സ്യർ
ജോ. സെക്രട്ടറി
പി.കെ അനിൽകുമാർ എന്നിവർ സംസാരിക്കും.
Advertisements