ബാംഗ്ലൂർ : കാമുകന്റെ മൊബൈല്‍ഫോണിലെ ഫോട്ടോഗാലറി തപ്പിയ കാമുകി കണ്ടത് 13,000 ത്തോളം നഗ്നഫോട്ടോകള്‍. ബംഗലുരുവിലെ ഒരു ബിപിഒ യിലെ 22 കാരിയാണ് കാമുകന്റെ ഫോണ്‍ നോക്കി ഞെട്ടിയത്. ഇതില്‍ തന്റേതും ഇരുവരുടേയും കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുടേതും ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടി തന്റേയും സഹപ്രവര്‍ത്തകരുടേയും ഭാവി കുഴപ്പത്തിലാകുന്നതില് നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സീനിയേഴ്സിനെ സമീപിച്ചു.
നവംബര്‍ 20 നായിരുന്നു സംഭവം. സംഭവത്തില്‍ ആദിത്യ സന്തോഷ് എന്ന 25 കാരനെതിരേ നവംബര്‍ 23 ന് ബിപിഒ ലീഗല്‍ ഹെഡ് സൈബര്‍ ക്രൈം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. നാലു മാസം മുമ്ബാണ് സന്തോഷും ഫോണ്‍ നോക്കിയ പെണ്‍സുഹൃത്തും പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള അനേകം ഇടപഴകിയുള്ള നിമിഷങ്ങള്‍ റെക്കോഡും ചെയ്തിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിനാണ് സന്തോഷ് അറിയാതെ അയാളുടെ ഫോണ്‍ എടുത്തു നോക്കിയതും ഗാലറി ഓപ്പണ്‍ ചെയ്തു. ഫോണിലെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി സംശയിക്കുന്നു. കമ്ബനിയില്‍ ജോലി ചെയ്യുന്ന മറ്റു പെണ്‍കുട്ടികളുടെ സുരക്ഷ കൂടി പരിഗണിച്ച പെട്ടെന്ന് തന്നെ ബിപിഒ നിയമവിഭാഗത്തിന്റെ തലൈവി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഇതുവരെ സന്തോഷ് ഒരു പെണ്‍കുട്ടികള്‍ക്കും ഉപദ്രവം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ അയാളുടെ താല്‍പ്പര്യം എന്താണെന്ന് വ്യക്തമല്ലാത്തതിനാല്‍ പോലീസില്‍ പെട്ടെന്ന് തന്നെ പരാതി നല്‍കുകയായിരുന്നെന്ന് കമ്ബനി വക്താക്കള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്തോഷ് കമ്ബനിയില്‍ ജീവനക്കാരനായി ചേര്‍ന്നിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ. കസ്റ്റമര്‍ സര്‍വീസ് ഏജന്റായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. അതുകൊണ്ടു തന്നെ ഇവിടുത്തെ ഒരു ഉപകരണവും ഫോട്ടോകള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കുന്നു. സന്തോഷിനെ പിന്നീട് ഓഫീസിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ എന്തിനാണ് ഫോട്ടോകള്‍ സൂക്ഷിച്ചത് എന്നറിയാനായി പോലീസ് അല്‍പ്പസമയം കൂടി വേണമെന്നാണ് പറയുന്നത്. ചില ഫോട്ടോകള്‍ മോര്‍ഫ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ചിലത് യഥാര്‍ത്ഥ ഫോട്ടോയാണെന്നും പോലീസ് പറയുന്നു. ഇതുപയോഗിച്ച് ബ്ളാക്ക്മെയില്‍ ചെയ്യുകയായിരുന്നോ ഇയാളുടെ പദ്ധതിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.