കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്ത ദിന സഹവാസ ക്യാമ്പ് – സമന്വയം- ന് തുടക്കമായി കുമരകം എ ബി എം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത ലാലു കലവറ നിറയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജോഷിയും ക്യാമ്പിൽ നടപ്പാക്കുന്ന ഭൂമിജം പ്രോജക്ടിന്റെ ഉദ്ഘാടനം എ ബി എം സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാനവാസ് ഖാനും നിർവഹിച്ചു.
കുമരകം ഗവൺമെന്റ് ലൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ റോബി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി നന്ദിയും രേഖപ്പെടുത്തി. എബിഎം സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ബിന്ദു, പൂർവ്വ വിദ്യാർത്ഥി സംഘടന ജി വി എച്ച് എസ് എസ് കുമരകം ട്രഷറർ രാജു മാത്യു എന്നിവർ ആശംസകൾ നേർന്നു.