കുമരകം കലാഭവനിൽ പൊന്നോണ പൂക്കളം

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ചൊവ്വാഴ്ച10 എ.എം ന് കലാഭവൻ അങ്കണത്തിൽ പൊന്നോണ പൂക്കളം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കും. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആർ എൽ വി ലക്ഷ്മി രമണൻ (എം.എ ഭരതനാട്യം ) പൊന്നോണ പൂക്കളം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി
റ്റി.കെ ലാൽ ജ്യോത്സ്യർ , പി.എസ് സദാശിവൻ, ജഗദമ്മ മോഹനൻ, പി.കെ.അനിൽകുമാർ , സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിക്കും.
ആഘോഷത്തിൻ്റെ ഭാഗമായി അത്തപ്പൂക്കളം കുടുംബസംഗമം
ഓണസദ്യ കലാപരിപാടികൾ എന്നിവ നടത്തുമെന്ന് കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.

Advertisements

Hot Topics

Related Articles