കുമരകം : കുമരകം ഫെസ്റ്റിന് കായലിൽ ഉല്ലാസ യാത്രക്കും സൗകര്യമൊരുക്കാൻ തയ്യാറെടുത്ത് ഗ്രാമപ്പഞ്ചായത്ത്. കായൽ യാത്രാസൗകര്യം ഉറപ്പാക്കാൻ ജലഗതഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർക്ക് പഞ്ചായത്ത് പ്രസിഡന്റ് കത്ത് നൽകി.
ജലാശയ വിനോദ സഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന ഗ്രാമോത്സവത്തിൽ കായലിലെ ഉല്ലാസ യാത്ര പ്രാധാന്യം അർഹിക്കുന്നു. സാധാരണക്കാർക്കും കായൽ യാത്ര ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഉല്ലാസ യാത്രക്ക് സീ കുട്ടനാട് ബോട്ട് കുമരകത്ത് എത്തുമെന്നത് ജനങ്ങളും ആവശ്യപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകത്ത് നിന്നും ആരംഭിച്ച് പാതിരാമണൽ , തണ്ണീർമുക്കം വഴി കുമരകത്ത് തന്നെ തിരിച്ച് എത്തുന്ന ഉല്ലാസയാത്രക്ക് തിരക്ക് വർദ്ധിക്കാനാണ് സാധ്യത. കുമരകം ബോട്ട് ജെട്ടിക്ക് സമീപത്തുള്ള ശ്രീകുമാരമംഗലം സ്കൂൾ മൈതാനത്താണ് മെയ് 12 മുതൽ കുമരകം ഫെസ്റ്റ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഫെസ്റ്റിൽ എത്തുന്നവർ ജലയാത്ര നടത്തുമെന്നതിൽ സംശയമില്ല.
ആലപ്പുഴയിൽ ഏറെ ജനകീയമായ അപ്പർ ഡെക്ക് സംവിധാനമുള്ള ബോട്ടാണ് സീ കുട്ടനാട്. ഏകദേശം 80 ഓളം യാത്രക്കാർക്ക് ഒരേ സമയം ഇതിൽ യാത്ര ചെയ്യാം. ബോട്ടിനുള്ളിൽ കുടിവെള്ളം , ഐസ് ക്രീം, സ്നാക്സ് തുടങ്ങിയവ ഒരുക്കണമെന്നും ജലയാത്രാ പ്രേമികൾ ആവശ്യപ്പെടുന്നു.
മണിക്കൂറിന് ആയിരക്കണക്കിന് രൂപ ചിലവിട്ട് സ്വകാര്യ ബോട്ടിൽ കായലിൽ ഉല്ലാസ യാത്ര നടത്താൻ സാധിക്കാത്ത സാധാരണക്കാരായ ജനങ്ങൾക്ക് ജലഗതാഗത വകുപ്പിന്റെ ഉല്ലാസയാത്ര ആശ്വാസകരമാകും.