കുമരകത്ത് ബോട്ട് സർവീസ് വെട്ടിച്ചുരുക്കി; യാത്രക്കാർ ഇല്ലാതെ കുമരകം – മുഹമ്മ സർവ്വീസ് വെട്ടിച്ചുരുക്കി: പെയിന്റിംഗ് ചലഞ്ച്ഏറ്റെടുത്ത് ജീവനക്കാർ

കുമരകം: സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ കുമരകം – മുഹമ്മ സർവ്വീസ് ബോട്ടുകളിലെ ജീവനക്കാർ വീണു കിട്ടിയ സമയം റൂട്ടിലെ സർവ്വീസ് ബോട്ടായ എസ് 52 നമ്പർ ബോട്ട് പെയിന്റ് ചെയ്തു പുതുക്കി. നിലവിൽ മൂന്ന് ബോട്ടുകൾ സർവ്വീസ് നടത്തുന്ന കുമരകം – മുഹമ്മ റൂട്ടിൽ ഞായറാഴ്ച്ച കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് യാത്രക്കാർ കുറവായ സാഹചര്യത്തിൽ ഒരു ബോട്ട് മാത്രമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.

Advertisements

യാത്രക്കാർ തീരെ കുറവായതിനെ തുടർന്ന് സർവ്വീസ് ഒഴിവാക്കിയ ബോട്ടിലെ ജീവനക്കാരാണ് പെയിന്റ്‌റിംഗ് ചലഞ്ചിലേർപ്പെട്ടത്. പെയിന്റ് മങ്ങി തുടങ്ങിയ ബോട്ട് ആലപ്പുഴ ഡോക്കിലെത്തിച്ച് പുതുക്കി വരുമ്പോൾ ഏകദേശം മൂന്ന് ദിവസം പിന്നിടുകയും ഈ ദിവസങ്ങളിൽ കുമരകം – മുഹമ്മ റൂട്ടിൽ രണ്ടു ബോട്ടായി സർവ്വീസ് ചുരുങ്ങുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊഴിവാക്കുകയായിരുന്നു ഡയറക്ടർ ഷാജി വി.നയർ,സ്റ്റേഷൻ മാസ്റ്റർ റ്റി.ആർ റോയി എന്നിവരുടെ നിർദ്ദേശത്തിൽ ജീവനക്കാർ ഇന്ന് നടപ്പാക്കിയത്. കൂടാതെ വർഷങ്ങളായി കുമരകം – മുഹമ്മ ബോട്ട് ചാലിൽ കല്ലൻ കുറ്റികൾ താഴ്ന്നു കിടക്കുന്നത് സർവ്വീസിനിടയിൽ ബോട്ടിന്റെ പങ്കകൾക്ക് കേടുപാടുകൾ പതിവായിരുന്നു. ബോട്ട് ചാലിലെ തടസ്സങ്ങളായ കല്ലൻ കുറ്റികളും ഇതോടൊപ്പം ജീവനക്കാർ നീക്കം ചെയ്തു.

മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരെ വകുപ്പ് ഡയറക്ടറും, സ്റ്റേഷൻ മാസ്റ്റർ റ്റി.ആർ റോയിയും അഭിനന്ദിച്ചു. ജീവനക്കാരായ ആദർശ് കുപ്പപ്പുറം, അജയഘോഷ് ,ജിനേഷ്,സതീഷൻ, സാബു എസ്, അശോകൻ, കിഷോർ, അനസ്, രാജേഷ്, പ്രശാന്ത്, അനൂപ് ,പ്രേംജിത്ത് ലാൽ, നസീർ എന്നിവരും കോട്ടയം സ്റ്റേഷനിലെ ജീവനക്കാരൻ സി.എൻ. ഓമനക്കുട്ടനും പെയ്റ്റിങ് ചലഞ്ചിൽ പങ്കാളിയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.