ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി; സാംസ്കാരിക ഘോഷയാത്ര സംഘാടക സമിതി രൂപീകരണം ജൂലൈ 29 ന്

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ
സഹകരണത്തോടെ സംഘടിപ്പിക്കുന്ന
121-ാമന്ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 2024 ആഗസ്റ്റ് 20ന് കോട്ടത്തോട്ടിൽ നടത്തപ്പെടുകയാണ്. ലോക വിനോദസഞ്ചാര ഭൂപടത്തിൽ വിരാജിക്കുന്ന കുമരകത്ത് നടക്കുന്ന ജലോത്സവം നാടിൻ്റെ ഗ്രാമോത്സവം കൂടിയാണ്. വള്ളംകളിയുടെ വിളംബര സന്ദേശം മാറ്റൊലിയായി 2024 ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്ന് ആറ്റാമംഗലം പള്ളി അങ്കണത്തിലെ പാരീഷ് ഹാളിലേക്ക് നടക്കും. ഈ സാംസ്കാരിക ഘോഷയാത്രയിൽ വിവിധ നാടൻ കലകളും അരങ്ങുണർത്തും.

Advertisements

സംസ്കാരിക ഘോഷയാത്രയുടെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടകസമിതി യോഗം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ജൂലൈ 29 തിങ്കളാഴ്ച 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാ സാബു ജനപ്രതിനിധികൾ വിവിധ ബാങ്ക് പ്രസിഡൻ്റുമാർ, മത സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.