കുമരകം: സി.പി.എം എസ് കെ എം സൗത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് നോർത്ത് എൽ.പി സ്ക്കുൾ പരിസര ശുചീകരണം നാളെ രാവിലെ 9 മണിക്ക് സംഘടിപ്പിക്കും. പരിസര ശുചീകരണം സി.പി ഐ (എം) ഏരിയാ കമ്മറ്റി അംഗവും കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സഖാവ് വി.കെ ജോഷി ഉദ്ഘാടനം ചെയ്യും.
Advertisements
ചടങ്ങിൽ സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗങ്ങളായ സഖാക്കൾ എസ് ഡി പ്രേംജി, പി. ഐ ഏബ്രാഹം, ഗ്രാമ പഞ്ചായത്ത് അംഗം മായാ സുരേഷ് എന്നിവർ പങ്കെടുക്കും. ശുചീകരണ പരിപാടി വിജയിപ്പിക്കുന്നതിന് ഏവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ പ്രതിക്ഷിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറി സഖാവ് പി.ജെ സുനിൽ അറിയിച്ചു.