കുമരകം കലാഭവന്റെ നേതൃത്വത്തിൽ ഗാനാമൃതം സംഘടിപ്പിച്ചു

കോട്ടയം : കുമരകം കലാഭവൻ നേതൃത്വത്തിൽ ആരംഭിച്ച കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ഗാനാമൃതം പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖലാ ജോസഫ് ഉദ്ഘാടനം ചെയ്തു.കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് ലാൽ ജോത്സ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പി കെ ശാന്തകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാഭവൻ  സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും ജോ.സെക്രട്ടറി ഇ ഷിബാ  കൃതജ്ഞതയും രേഖപ്പെടുത്തി . ഗാനാമൃതത്തിന് ഗായകരായ പി കെ  അനിൽകുമാർ, പി പി  ബൈജു, ഓമന വിലാസിനി , ഇ കെ സുശീലൻ  ,മേഖലാ ജോസഫ് ,എം എ അനിൽ  , ഇ ഷീബാ , എൻ എ രാജു ,പ്രാർത്ഥനാ എസ് പ്രേംജി , പി ബി ചെല്ലപ്പൻ ,പി ഒ ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles