കുമരകം കലാഭവൻ നവരാത്രി മഹോത്സവം: ഇന്നത്തെ പരിപാടികൾ

കുമരകം: കുമരകം കലാഭവൻ ആഭി മുഖ്യത്തിൽ ഗവ:എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം ഇന്നത്തെ പരിപാടികൾ. രാവിലെ 9 മണിക്ക് പ്രസിഡൻ്റ് പതാക ഉയർത്തൽ 10 മണിക്ക് ഉത്ഘാടന സമ്മേളനം റവ:ഫാദർ സിറിയക് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. 

Advertisements

വർക്കിംഗ് പ്രസിഡൻറ് ടി കെ ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനപ്രതിനിധികളായ മേഘലാ ജോസഫ്, ആർഷാ ബൈജു,ദിവ്യാ ദാമോദരൻ, കലാഭവൻ ഭാരവാഹികളായ പി വി പ്രസേനൻ,സാൽവിൻ കൊടിയന്ത്ര , അമ്മാൾ സാജുലാൽഎന്നിവർ സംസാരിക്കും.10.30 മണിക്ക് കലാമത്സരങ്ങൾ തുടർന്ന്വൈകിട്ട് 5 മണിക്ക് കവിയരങ്ങ് പീ രാഘവൻ പഠന കേന്ദ്രം ചെയർമാൻ ബി ശശികുമാർ ഉദ്ഘാടനം ചെയ്യും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാഭവൻ വൈസ് പ്രസിഡണ്ട് പിഎസ് സദാശിവൻ അധ്യക്ഷത വഹിക്കും. ജഗദമ്മ മോഹനൻ.പി കെ ശാന്തകുമാർ, കെ എൻ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. 20 കവികൾ പങ്കെടുക്കും. 7 മണിക്ക് ചിന്തുരാജ് തിരുവല്ലയുടെ സംഗീത സദസ്സ് തുടങ്ങിയ പരിപാടികളാണ് ഇന്നുള്ളത് എന്ന് പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയുംഎസ്ഡി പ്രേംജിയും പറഞ്ഞു.

Hot Topics

Related Articles