കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാഭവൻ അങ്കണത്തിൽ76-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കുമരകം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ഐ ഏബ്രഹാം ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡൻ്റ് പി.വി പ്രസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കുമരകം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി സലി മോൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. യോഗത്തിൽ കലാദവൻ സെക്രട്ടറി എസ് ഡി പ്രേംജി വൈസ് പ്രസിഡൻ്റുമാരായ സാൽവിൻ കൊടിയന്ത്ര, ജഗദമ്മ മോഹനൻ ഭാരവാഹികളായ ഗണേശ് ഗോപാൽ ആയില്യം വിജയകുമാർ ലീല്ലമ്മ ബാബു അനിത ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രസിഡൻ്റ് പിവി പ്രസേനൻ ദേശീയ പതാക ഉയർത്തുകയും ഗണേശ് ഗോപാൽ ആയില്യം വിജയകുമാർ പി.ഐ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.