കുമരകം കലാഭവൻ നവരാത്രി മഹോത്സവം ഒക്ടോബർ 22 ,23 ,24 തീയതികളിൽ                  

കുമരകം :   കുമരകം കലാഭവൻ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബർ 22, 23, 24 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച്എസ്എസ് യുപി സ്കൂൾ ഹാളിൽ        (കെ ജി ജോർജ് നഗർ) നടക്കും. ഒക്ടോബർ 22ന് രാവിലെ  9. 30 മണിക്ക് കലാഭവൻ പ്രസിഡണ്ട്        എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തും,  നവരാത്രി മഹോത്സവം 10 മണിക്ക്  ദർശന സാംസ്കാരിക കേന്ദ്രം & അക്കാദമി കോട്ടയം ഡയറക്ടർ റവ: ഡോ: എമിൽ പുളളിക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  പി. ഐ ഏബ്രഹാം ,ദിവ്യ ദാമോദരൻ, കലാഭവൻ ഭാരവാഹികളായ പി .വി .പ്രസേനൻ, സാൽവിൻ കൊടിയന്തറ എന്നിവർ സംസാരിക്കും.

Advertisements

 10. 30  മുതൽ കുട്ടികൾക്കായുള്ള കലാ മത്സരങ്ങൾ നടക്കും, വൈകുന്നേരം 6.30 ന് കുമാരി ഭദ്രപ്രിയ .എസ്  , കുമാരി ജീന സാജു & പാർട്ടിയുടെ നൃത്ത സന്ധ്യ. ഒക്ടോബർ 23ന് രാവിലെ 10 മണി മുതൽ കുട്ടികൾക്കുള്ള കലാ മത്സരങ്ങൾ തുടർച്ച, വൈകുന്നേരം 4 മണിക്ക്   കവിതാരാമം                      രാജാ ശ്രീകുമാരവർമ്മ ഉദ്ഘാടനം ചെയ്യും ,കലാഭവൻ വൈസ് പ്രസിഡണ്ട് പി എസ് സദാശിവൻ അധ്യക്ഷത വഹിക്കുന്ന കവിതാരാമത്തിൽ പ്രശസ്തരും, എഴുതിത്തുടങ്ങുന്നവരുമായ കവികൾ, കലാഭവൻ ഭാരവാഹികളായ ജഗധമ്മ മോഹനൻ, പി  കെ ശാന്തകുമാർ എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 7 മണിക്ക്  മാസ്റ്റർ സി .എസ് ബാലശങ്കർ നയിക്കുന്ന  പുല്ലാംകുഴൽ കച്ചേരി .                    ഒൿടോബർ 24 രാവിലെ 9 .30 ന്  വിദ്യാരംഭം ,10 .30 ന്       കലാ മത്സരങ്ങൾ തുടർച്ച,      വൈകുന്നേരം 4 മണിക്ക് കോട്ടയം വാനമ്പാടി അവതരിപ്പിക്കുന്ന നാടൻ പാട്ട് , 5 30 ന് സമാപന സമ്മേളനം ബഹു.സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും, സിനിമ – സീരിയൽ താരം വിജയകുമാരി രമേശ് വിശിഷ്ടാതിഥി ആയിരിക്കും , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്      കെ .വി ബിന്ദു സമ്മാനദാനം നിർവഹിക്കും , കലാഭവൻ പ്രസിഡണ്ട് എം .എൻ ഗോപാലൻ ശാന്തി യുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാ സാബു ,ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി .കെ മനോഹരൻ ,ആർഷ ബൈജു, വി .എന്‍ ജയകുമാർ, കലാഭവൻ ഭാരവാഹികളായ എസ് .ഡി പ്രേംജി ,പി കെ അനിൽകുമാർ എന്നിവർ സംസാരിക്കും. 7 മണിക്ക് കലാഭവൻ കമ്മ്യൂണിക്കേഷൻസിന്റെ രവീന്ദ്രസംഗീതം. (സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർ അനുസ്മരണ ഗാനമേള) ഉണ്ടായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.