കുമരകം: കുമരകം കലാഭവൻ നവരാത്രി മഹോത്സവത്തിൻ്റെ രണ്ടാം ദിവസം കവിതാ രാമം പ്രൊഫ ,മാത്യു പ്രാൽ ഉദ്ഘാടനം ചെയ്തു , കലാഭവൻ വൈസ് പ്രസിഡന്റ് പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കവിതാ രാമത്തിൽ കവികളായ ആനിക്കാട് ഗോപിനാഥ് ,കോട്ടയം മോഹൻദാസ് , വി.ജി ശിവദാസ് ,ഔസേഫ് ചിറ്റേക്കാട് , കെ.കെ തങ്കച്ചൻ , പി.ഐ ഏബ്രഹാം , പി.ബി ചെല്ലപ്പൻ ,സാൽവിൻ കൊടിയന്ത്ര , സലീല മോഹൻ , പി.കെ മനോഹരൻ , കെ.പി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു ,ജഗദമ്മ മോഹനൻ സ്വാഗതവും വി.കെ പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.
ഒക്ടോബർ അഞ്ചിന് രാവിലെ 8 30 മണിക്ക് വിദ്യാരംഭം നടക്കും 11 ന് കലാമത്സരങ്ങൾ തുടർച്ച ,വൈകിട്ട് അഞ്ചു മണിക്ക് സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യാപ്രഭാഷണം നടത്തും. സിനിമാതാരം ഗായത്രി വർഷ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കുമാരി ആർദ്ര രാജേഷിനെ ആദരിക്കുo കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അരുന്ധതി ദിലീപ് (മുൻസിഫ് മജിസ്ട്രേറ്റ് പറവൂർ) സമ്മാനദാനം നടത്തും. ധന്യ സാബു , കെ.വി ബിന്ദു ,ഫിലിപ്പ് സ്ക്കറിയ , എ.വി തോമസ് , വി.ജി ശിവദാസ് , എസ്.ഡി പ്രേംജി , ഷീബ ഇ എന്നിവർ സംസാരിക്കുന്നതാണ്. ഏഴു മണിയ്ക്ക് കലാഭവൻ ചാക്കോയുടെ ഫ്യൂഷൻ മ്യൂസിക്ക് നടത്തുന്നതാണ്.